Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി അഹങ്കാരം വെടിയണമെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം

Tripura-CM-Biplab-Deb-Kumar-visits-Sreejiths-home ശ്രീജിത്തിന്റെ വീട്ടിലെത്തിയ ബിപ്ലബ് കുമാർ മാധ്യമങ്ങളോടു സംസാരിക്കുന്നു.

വരാപ്പുഴ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനു ത്രിപുര സർക്കാർ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചു. ശ്രീജിത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണു മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പ്രഖ്യാപനം നടത്തിയത്. ത്രിപുര സർക്കാരിന്റെ ചെക്ക് ബിജെപി കേരള ഘടകത്തിന് അയച്ചുകൊടുക്കും. അവർ ശ്രീജിത്തിന്റെ വീട്ടിലെത്തി അതു കൈമാറും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരം വെടിഞ്ഞു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ സിപിഎമ്മിനു ത്രിപുരയിലെ അവസ്ഥ കേരളത്തിലും നേരിടേണ്ടിവരുമെന്നും ബിപ്ലബ് പറഞ്ഞു.  

related stories