Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

wayanad-map

കല്‍പറ്റ ∙ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികര്‍ മരിച്ചു. അമ്പലവയല്‍ സ്വദേശികളായ അറയ്ക്കല്‍ അനസ്, പുന്നപള്ളം വീട്ടില്‍ സവാദ് എന്നിവരാണു മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ അമ്പലവയല്‍- വടുവ‍ഞ്ചാല്‍ റൂട്ടിലാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.