Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ് ഉത്തരസൂചികയും റെസ്പോൺസ് ഷീറ്റും പ്രസിദ്ധീകരിച്ചു

neet

ന്യൂഡൽഹി ∙ നാഷനൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2018 ന്റെ ഉത്തര സൂചികയും ഒഎംആർ ഷീറ്റും ടെസ്റ്റ് ബുക്‌ലെറ്റിന്റെ കോഡും സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് സിബിഎസ്ഇ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കാവുന്നതാണ്. പരാതികളുണ്ടെങ്കിൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഉന്നയിക്കാനാവൂ. പരാതികൾ അറിയിക്കേണ്ട അവസാന തീയതി മേയ് 27. ഇതിനു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഉത്തര സൂചികയ്ക്കും റെസ്പോൺസ് ഷീറ്റിനുമായി വിദ്യാർഥികൾ 100 രൂപ വീതം അടയ്ക്കണം. 

ഉത്തരസൂചികയും റെസ്പോൺസ് ഷീറ്റും ഡൗൺലോഡ് ചെയ്യാൻ cbseneet.nic.in സന്ദർശിക്കുക.