Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചൻകോവിലാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു

alappuzha-map

ചെങ്ങന്നൂർ ∙ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി. ചെറിയനാട് വൈഎടി ജംക്‌ഷനിൽ തച്ചിരേത്ത് തെക്കേതിൽ ടി.പി.പ്രവീൺകുമാറിന്റെ (സച്ചു -17) മൃതദേഹമാണു തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഡിബിഎച്ച്എസിൽ പ്ലസ് വൺ വിദ്യാർഥിയാണ്. നാലു സുഹൃത്തുക്കളോടൊപ്പം പൊറ്റമേൽ കടവ് ചാത്തമേൽക്കുറ്റി കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.