Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ അറിയാം

CBSE logo

ന്യൂഡൽഹി∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനിൽ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. 11.86 ലക്ഷം വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. 4,138 സെന്ററുകൾ ഇന്ത്യയിലും 71 സെന്ററുകൾ വിദേശത്തുമുണ്ടായിരുന്നു.

ഗൂഗിളുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ ഇത്തവണ ‘സിബിഎസ്ഇ റിസൾട്ട്സ്’, ‘സിബിഎസ്ഇ ക്ലാസ് 10 റിസൾട്ട്സ്’, സിബിഎസ്ഇ ക്ലാസ് 12 റിസൾട്ട്സ്’ എന്നീ ഷോർട്ട് കീകളിലൂടെയും ഫലം വേഗമറിയാൻ സാധിക്കും.