Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ സിപിഎം–ലീഗ് സംഘർഷം; രണ്ടു പേർക്കു പരുക്ക്

Pedena-kannur

കണ്ണൂർ∙ പെടേനയിൽ സിപിഎം-ലീഗ് സംഘർഷത്തില്‍ രണ്ട് സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. പെടേന ജുമാ മസ്ജിദിനകത്തു നിന്നു മുസ്‌ലിം ലീഗ് പ്രവർത്തകർ പിരിവ് നട നടത്തുന്നതു തടഞ്ഞതുമായി ബന്ധപ്പെട്ടാണു സംഘർഷം.

അടുത്തിടെ ലീഗിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ ചേർന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയി. പെരിങ്ങോം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.