Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി തീർഥാടക ട്രെയിനിൽ മരിച്ചു

ന്യൂഡൽഹി ∙ കേരളത്തിലേക്കു വരികയായിരുന്ന കേരളാ എക്സ്പ്രസ്സിൽ മലയാളി മരിച്ചു. തൃശ്ശൂർ കുന്നംകുളം എഴുത്തുപുരയ്ക്കൽ വീട്ടിൽ ഇന്ദിര (78) യാണ് ഇന്നു രാവിലെ മരിച്ചത്. പാലക്കാട് വണ്ടിത്താവളം തപോവരിഷ്ഠാശ്രമം അംഗങ്ങളോടൊപ്പം ഹരിദ്വാർ, ബദരീനാഥ്, ഋഷികേശ് തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇന്ദിര. ട്രെയിൻ ബല്ലാഡ്ഷാ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പാണ് മരണം സംഭവിച്ചത്. മൃതദേഹം ബല്ലാഡ്ഷായിൽ സൂക്ഷിച്ചിരിക്കുകയാണ്.