Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഖുനു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; കൊടുങ്കാറ്റ് വരുന്നു

Mekunnu-Oman-Cyclone

സലാല∙ മെഖുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. തീരദേശത്തു നിന്ന് 140 കിലോമീറ്റര്‍ അകലെയാണു കാറ്റ് നിലവില്‍ ഉള്ളതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തി പ്രാപിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. വ്യാഴാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. വിദേശികളാണ് ഇത്തരം കെട്ടിടങ്ങളിലെ താമസക്കാരില്‍ ഏറെയും. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘമേലാപ്പുകള്‍ സലാല തീരത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയാണുള്ളത്. വൈകിട്ട് നാലിനും രാത്രി 12നും ഇടയില്‍ മെഖുനു കൊടുങ്കാറ്റ് വീശുമെന്നാണു പുതിയ റിപ്പോര്‍ട്ട്. 

കൂടുതൽ വായിക്കാം