Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ട്രെയിനിന് ‘തീ പിടിച്ചു’; വെറും സാംപിളാണെന്ന് റെയിൽവേ!

train-fire എറണാകുളത്ത് റെയിൽവേ നടത്തിയ മോക് ഡ്രില്ലിൽനിന്ന്. ചിത്രം: റോബിൻ ടി.വർഗീസ്. മനോരമ

കൊച്ചി∙ കൊച്ചിയിൽ ട്രെയിനിനു തീ പിടിച്ചു, ആർക്കെങ്കിലും എന്തെ‌ങ്കിലും പറ്റിയോ? രാവിലെ മുതൽ മാധ്യമസ്ഥാപനങ്ങളിലേക്ക് നിലയ്ക്കാത്ത ഫോൺകോളുകൾ. സംഗതി അപകടമല്ല, തീ പിടിച്ചാൽ എന്തു ചെയ്യണമെന്നതിനെപ്പറ്റി റെയിൽവേ നടത്തിയ പരിശീലനമായിരുന്നെന്നു മറുപടി കേട്ടപ്പോഴാണ് പലർക്കും ആശ്വാസമായത്. പക്ഷേ, ഇതൊന്നും അറിയാതിരുന്ന ‌ട്രെയിൻ യാത്രക്കാരാകട്ടെ, ചിത്രവും വാർത്തകളും സമൂഹമാധ്യമങ്ങളിലൂട പ്രചരിപ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രാവിലെ എറണാകുളം മാർഷലിങ് യാർഡിലാണു റെയിൽവേ മോക് ഡ്രില്ലിനു കളമൊരുക്കിയത്. അപകടമുണ്ടായാൽ ജീവനക്കാരും രക്ഷാസേനകളും എന്തെല്ലാം ചെയ്യണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. പഴയൊരു ‌ട്രെയിൻ കോച്ചിനു തീയിട്ടാണ് അപകട മുന്നറിയിപ്പ് നൽകിയത്. അഗ്നിശമന സേന, പൊലീസ് തുടങ്ങിയവരും പരിശീലനത്തിൽ പങ്കാളികളായി.

train-fire4 എറണാകുളത്ത് റെയിൽവേ നടത്തിയ മോക് ഡ്രില്ലിൽനിന്ന്. ചിത്രം: റോബിൻ ടി.വർഗീസ്. മനോരമ
train-fire2 എറണാകുളത്ത് റെയിൽവേ നടത്തിയ മോക് ഡ്രില്ലിൽനിന്ന്. ചിത്രം: റോബിൻ ടി.വർഗീസ്. മനോരമ
train-fire1 എറണാകുളത്ത് റെയിൽവേ നടത്തിയ മോക് ഡ്രില്ലിൽനിന്ന്. ചിത്രം: റോബിൻ ടി.വർഗീസ്. മനോരമ
train-fire3 എറണാകുളത്ത് റെയിൽവേ നടത്തിയ മോക് ഡ്രില്ലിൽനിന്ന്. ചിത്രം: റോബിൻ ടി.വർഗീസ്. മനോരമ
related stories