Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്കടലായി ചെങ്ങന്നൂര്‍; അതിലൊരു താരകമായി സജി ചെറിയാന്‍

saji-cherian-1

ചെങ്ങന്നൂർ∙ ആലപ്പുഴയിലെ സിപിഎമ്മിന്‍റെ തലയെടുപ്പുള്ള നായകന്‍ ചെങ്ങന്നൂരില്‍ ചുവപ്പുമാലകളുടെ നടുവില്‍. വിജയഹര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ സജി ചെറിയാനെ തോളിലേറ്റി ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ വന്‍ജനസഞ്ചയമാണ് അദ്ദേഹത്തെ വരവേറ്റത്. കോണ്‍ഗ്രസ് വിട്ട ശോഭന ജോര്‍ജും വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.

കെ.എം. മാണിയുടെ മനസ്സ് തനിക്കൊപ്പമായിരുന്നുവെന്ന് സജി ചെറിയാന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. എല്ലാ ജാതി, മത, സമുദായങ്ങളും എന്നെ മകനായി കണ്ടു. ഞാന്‍ എല്ലാവരുടെയും ഒപ്പം നില്‍ക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയേതരമായ ഘടകങ്ങളാണു പ്രതിഫലിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

20,956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയിച്ചത്. ഭൂരിപക്ഷം ഇങ്ങനെ: മാന്നാര്‍ 2768, പാണ്ടനാട് 649, തിരുവന്‍വണ്ടൂര്‍ 618, മുളക്കുഴ 3875, ആല 1180. വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരും എല്‍ഡിഎഫിനാണ്, ലീഡ് 606. ബുധനൂര്‍ 2766, ചെന്നിത്തല 2403, ചെറിയനാട് 2424, വെൺമണി 3046