Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ചെന്നിത്തലയില്‍ തകര്‍ന്നടിഞ്ഞു

Ramesh chennithala

ചെങ്ങന്നൂര്‍ ∙ പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിലും എൽഡിഎഫിനു വൻ ലീഡ്. 2353 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 1286 വോട്ടുകള്‍ കൂടി. രമേശ് ചെന്നിത്തല വോട്ടു ചെയ്ത ബൂത്തില്‍ മാത്രം 177 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ലീഡ് ചെയ്തു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 6666 വോട്ടും യുഡിഎഫിന് 5599 വോട്ടും ബിജെപിക്ക് 5092 വോട്ടും ലഭിച്ചിരുന്നു. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 1067.

ഇത്തവണ ചെന്നിത്തല പഞ്ചായത്തില്‍ എല്‍ഡിഎഫിന് 8172 വോട്ടും യുഡിഎഫിന് 5819 വോട്ടും ബിജെപിക്ക് 3906 വോട്ടും ലഭിച്ചു.

എല്‍ഡിഎഫ്- 1506 വോട്ടുകള്‍ അധികമായി ലഭിച്ചു

യുഡിഎഫ്- 220 വോട്ടുകള്‍ കൂടി

ബിജെപി-1186 വോട്ട് കുറഞ്ഞു