Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് വോട്ടിൽ പാലക്കാട്ട് സ്ഥിരംസമിതി ‍അധ്യക്ഷൻ സിപിഎമ്മിന്

Palakkad Map

പാലക്കാട് ∙ ബിജെപി ഭരിക്കുന്ന നഗരസഭയിലെ ക്ഷേമകാര്യ, പൊതുമരാമത്ത് സ്ഥിരംസമിതി ‍അധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ സിപിഎമ്മിന് വിജയം. മൂന്നു പാർട്ടികളും സ്ഥാനാർഥികളെ നിർത്തിയെങ്കിലും അവസാന നിമിഷം കോൺഗ്രസ് അംഗങ്ങൾ സിപിഎം സ്ഥാനാർഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. കോൺഗ്രസിന്റെ മൂന്ന് വോട്ടുകൾ അടക്കം സിപിഎമ്മിന് അഞ്ച് വോട്ടുകൾ ലഭിച്ചു, ബിജെപിക്ക് നാലും.