Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.കെ. രാമചന്ദ്രനെ അപമാനിച്ചവർക്കുള്ള തിരിച്ചടിയാണ് ഈ വിജയം: സജി ചെറിയാൻ

saji-cherian-5 എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനം: ചിത്രം: ആർ.എസ്. ഗോപൻ.

ചെങ്ങന്നൂർ∙ ചെങ്ങന്നൂരിലെ വിജയം കെ.കെ.രാമചന്ദ്രനെ അപമാനിച്ച യുഡിഎഫിനും ബിജെപിക്കുമുള്ള തിരിച്ചടിയെന്നു തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ സജി ചെറിയാൻ. കെ.കെ. രാമചന്ദ്രൻ നായരുടെ മാതൃക പിന്തുടരും. സർക്കാരിന്റെ പരമാവധി സഹായം ചെങ്ങന്നൂരിലേക്ക് എത്തിക്കും. എല്ലാ വിഭാഗവുമായും ചെങ്ങന്നൂരിന്റെ വികസനം ചർച്ച ചെയ്യും. അതിൽ രാഷ്ട്രീയമില്ല. യുഡിഎഫ് തോറ്റത് കുതന്ത്രങ്ങളും കള്ള പ്രചാരണങ്ങളും കാരണമെന്നും സജി ചെറിയാൻ വ്യക്തമാക്കി.