Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് 12ന്

nipah-scare പ്രതീകാത്മക ചിത്രം.

കണ്ണൂർ ∙ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് 12ന് ആയിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കോളജുകളും അന്നേ തുറക്കൂ. അഞ്ചിനു തുറക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജും കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കോളജുകളും നാളെ തുറക്കും.

കണ്ണൂർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകൾ പതിവുപോലെ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കണ്ണൂരിൽ ഇതുവരെ നിപ്പ വൈറസ് ബാധയുണ്ടായിട്ടില്ലെന്നും മുൻകരുതൽ നടപടി എന്ന നിലയിലാണു കോഴിക്കോട് ജില്ലയോടു ചേർന്നുള്ള ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് 12ലേക്കു മാറ്റിയതെന്നും കലക്ടർ പറഞ്ഞു.