Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ഡിജിപി അഡ്വ. പി.ജി.തമ്പി ആലപ്പുഴയിൽ അന്തരിച്ചു

pg-thampy അഡ്വ. പി.ജി.തമ്പി (ഫയൽ ചിത്രം∙ മനോരമ)

ആലപ്പുഴ∙ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. പി.ഗോപാലകൃഷ്ണൻ തമ്പി (അഡ്വ. പി.ജി.തമ്പി) നിര്യാതനായി. 79 വയസ്സായിരുന്നു. എഴുത്തുകാരനും പ്രാസംഗികനുമാണ്. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നോവലിസ്റ്റ്  പി.വി.തമ്പി എന്നിവർ സഹോദരങ്ങളാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.