ന്യൂഡൽഹി∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം അറിയാൻ: cbseneet.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മേയ് ആറിന് നടന്ന പരീക്ഷയിൽ 13,26,725 വിദ്യാർഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തു പത്തു നഗരങ്ങളിലായി ഒരുലക്ഷത്തിൽപരം പേരാണു പരീക്ഷയെഴുതിയത്. ഫിസിക്സ് ചോദ്യങ്ങൾ കടുപ്പമേറിയതായിരുന്നു.