Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനി യാത്രയ്ക്കിടെ വാഹനാപകടം: മലയാളി കുടുംബത്തിലെ ഒരു വയസ്സുകാരി മരിച്ചു

road-accident

ഡിണ്ടിഗൽ∙ ബെംഗളൂരുവിൽ നിന്നു പളനിയിലേക്കു പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു വയസ്സുകാരി മരിച്ചു. മാതാപിതാക്കൾക്കും ഇവരുടെ മൂത്തമകനും ഗുരുതര പരുക്ക്.

ബെംഗളൂരുവിൽ ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ് ലിമിറ്റഡിൽ എൻജിനീയർമാരായ തിരുവനന്തപുരം സ്വദേശികളായ സായിനാഥൻ- ആശ ദമ്പതികളുടെ മകൾ ഒരു വയസ്സുകാരി മാന്യ ആണ് മരിച്ചത്. സായിനാഥൻ (44), ആശ (39), മകൻ ജിഷ്ണു (14) എന്നിവരെ കോയമ്പത്തൂരിലെ കെഎംസിഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇന്ന് ഉച്ചയോടെ ഡിണ്ടിഗലിനു 90 കിലോമീറ്റർ അകലെ കരൂരിലാണ് അപകടമെന്നാണു വിവരം. മാന്യയുടെ മുടി മുറിക്കാൻ പളനിയിലേക്കു പോകുമ്പോഴാണ് അപകടം. സായിനാഥൻ തിരുവനന്തപുരം വർക്കല സ്വദേശിയും ആശ തിരുവനന്തപുരം പേരൂർക്കട സ്വദേശിയുമാണ്.