Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിടിച്ചിൽ: അന്‍വർ എംഎൽഎയുടെ തീം പാർക്ക് പ്രവർത്തനം നിർത്താൻ നിര്‍ദേശം

PV Anvar പി.വി.അൻവർ എംഎല്‍എ, വിവാദ വാട്ടർ തീം പാർക്ക്

കോഴിക്കോട്∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തീം പാർക്കിന് സ്റ്റോപ് മെമോ നൽകിയത്. പാർക്കിനകത്ത് മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണു നിർദേശം. സ്റ്റോപ് മെമോ അടുത്ത ദിവസം വില്ലേജ് ഓഫിസര്‍ നേരിട്ടു കൈമാറും.

കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴയ്ക്കിടെ പാർക്കിൽ മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിനു സമീപമാണ് മണ്ണിടിച്ചില്‍. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം.

ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പാര്‍ക്കിന്റെ നിമാണം പരിസ്ഥിതി ലോലമേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്.