Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ പതിനേഴുകാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: മലദ്വാരത്തിൽ ദണ്ഡ് കയറ്റി

Abuse പ്രതീകാത്മക ചിത്രം

ഗാസിയാബാദ് (യുപി)∙ പതിനേഴുകാരനെ അഞ്ചു പേർ ചേർന്നു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മലദ്വാരത്തിൽ ഇരുമ്പു ദണ്ഡ് കയറ്റി. ഗാസിയാബാദിലെ മോദി നഗറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവം. മോട്ടോർ സൈക്കിൾ അറ്റകുറ്റ പണികൾക്കായി നൽകിയ ശേഷം തിരികെ വീട്ടിലേക്കു വരുന്നതിനിടെയാണ് അഞ്ചംഗ സംഘം ഇയാളെ അക്രമിച്ചത്. 

അടുത്തുണ്ടായിരുന്ന കടയിലേക്കു വലിച്ചുകൊണ്ടുപോയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. എതിർത്തപ്പോൾ മലദ്വാരത്തിലേക്ക് ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയശേഷം 1600 രൂപയും തട്ടിയെടുത്താണ് വിട്ടയച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അക്രമത്തിനിരയായത്.

സംഭവത്തില്‍ ഐപിസി, പോക്സോ നിയമങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. കുട്ടിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പിതാവ് നൽകിയ പരാതിയിൽ ഉന്നയിക്കുന്നു. അതേസമയം അക്രമി സംഘത്തിലെ ഒരാൾ പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനാണെന്നു സൂചനയുണ്ട്.