Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിക്ക് വൻ പിഴ; 1.9 ലക്ഷം തെറ്റു ചെയ്തവ‍ർക്കു സുഖസവാരി

Traffic-Rule-Violation പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ ഇതര സംസ്ഥാന വാഹനങ്ങൾക്കു തോന്നിയപടി കേരളത്തിൽ വാഹനമോടിക്കാം, പിഴയും കേസുമായി ആരും പിറകെ വരില്ല. നാളിതുവരെ ഇതരസംസ്ഥാന വാഹനങ്ങൾ സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനം നടത്തിയത് 1.9 ലക്ഷം തവണ. പക്ഷേ ഖജനാവിലേക്കു പിഴയായി ലഭിച്ചത് പൂജ്യം രൂപ!

വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ചാർജ് ചെയ്ത് മെമ്മോ അയയ്ക്കാൻ കഴിയില്ലെന്ന കാരണം കൊണ്ടാണ് ഈ ദുരവസ്ഥയെന്ന് വിവരാവകാശ അപേക്ഷയിൽ പൊലീസ് പറയുന്നു. ചുരുക്കത്തിൽ എത്ര വലിയ നിയമലംഘനം നടത്തിയാലും വാഹനം മറ്റു സംസ്ഥാനത്ത് നിന്നെങ്കിൽ ഒന്നും നടക്കില്ലെന്നു വ്യക്തം. വിവരാവാകാശ പ്രവർത്തകൻ എസ്.ധനരാജിനാണ് ഈ മറുപടി ലഭിച്ചത്.

അതേസമയം, റോഡിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് ചുമത്തിയ തുകയുടെ 90 ശതമാനവും കുടിശികയായി തുടരുന്നു. 86.3 ലക്ഷം രൂപയാണ് കുടിശിക. 27,756 കേസുകളിൽ നിന്നായി 1.1 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇതിൽ 21,590 കേസുകളിലെയും പിഴ ഒടുക്കിയിട്ടില്ല. ഹെവി വാഹനങ്ങൾ ഉൾപ്പടെ ആകെ 6.7 ലക്ഷം വാഹനങ്ങൾക്കാണു ചാർജ് മെമ്മോ അയച്ചത്. മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം 36.58 ലക്ഷം രൂപയാണു പിഴയായി ചുമത്തിയിരിക്കുന്നത്. ഇതിൽ 24.23 ലക്ഷം രൂപ കുടിശികയാണ്.

related stories