Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് മോഷണം

alappuzha-map

മാവേലിക്കര ∙ ആഞ്ഞിലിപ്ര പുതുശേരി ക്ഷേത്രത്തിലെ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം. ഓഫിസിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ചു കാണിക്ക വഞ്ചികൾ തുറന്ന നിലയിലാണ്. ഇതിലുണ്ടായിരുന്ന പണം അപഹരിച്ചു. കൃത്യമായ നഷ്ടം വിലയിരുത്തിയിട്ടില്ല. ഇന്നു പുലർച്ചെ കഴകം വന്നപ്പോഴാണ് ഓഫിസ് മുറി തുറന്നു കിടക്കുന്നതു കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.