Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളത്തിൽ മീൻ പിടിക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു

Palakkad Map

വാളയാർ ∙ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ മീൻ പിടിക്കുന്നതിനിടെ കാൽതെന്നി വീണ് യുവാവ് മരിച്ചു. പുതുശ്ശേരി വേനോലി നെല്ലിക്കൽ‍ പറമ്പിൽ കണ്ടൻക്കുട്ടിയുടെ മകൻ സതീഷ്കുമാറാണ് (36) മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. ലോറിഡ്രൈവറായ സതീഷ്കുമാർ അവധിദിനമായതിനാൽ വീടിനു തൊട്ടടുത്തുള്ള ആക്കാംകുന്നം മഠത്തിൽകുളത്തിൽ സുഹൃത്തുകളുമൊത്ത് മീൻ പിടിക്കാനെത്തിയതായിരുന്നു.

വലയെറിയുന്നതിനിടെ അബദ്ധത്തിൽ കാൽതെന്നി ആഴത്തിലേക്കു പതിച്ചു കുളവാഴകൾക്കും ചെളിക്കുമടിയിൽ കുടുങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടനെ സുഹൃത്തുകൾ കരയ്ക്കെടുത്തു ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.