Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎപി സമരം: മന്ത്രിയുടെ ആരോഗ്യനിലയിൽ പേടിക്കേണ്ടെന്ന് ഡോക്ടർമാർ

aap-strike ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജയിൻ, ഗോപാൽ റായ് എന്നിവർ ലഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയിലെ സമരത്തിനിടയിൽ.

ന്യൂഡൽഹി∙ ഡല്‍ഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ നിരാഹാര സമരമിരുന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്റെ നിലയിൽ പേടിക്കാനില്ലെന്ന് എൻഎൻജെപി ആശുപത്രി അധികൃതർ. അവസ്ഥ മോശമായതിനെത്തുടർന്ന് ഞായറാഴ്ച രാത്രി വൈകി സത്യേന്ദ്ര ജയിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇപ്പോൾ അദ്ദേഹം സാധാരണനിലയിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജയിനെക്കൂടാതെ കേജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ക്യാബിനറ്റ് മന്ത്രി ഗോപാൽ റായ് എന്നിവരും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിലെ ഓഫിസ് മുറിയിൽ സമരത്തിലാണ്. ഡൽഹി ഭരണകൂടത്തിനുകീഴിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അപ്രഖ്യാപിത സമരം നിർത്താനുൾപ്പെടെ ലഫ്. ഗവർണർ നിർദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

related stories