Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സംസ്ഥാന സമിതി യോഗം തൃശൂരിൽ; അജണ്ടയിൽ പ്രസിഡന്റ് ഇല്ല

BJP-flag-01

തൃശൂർ∙ ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗം തൃശൂരിൽ പുരോഗമിക്കുന്നു. സംസ്ഥാന സമിതി ഭാരവാഹികളുടെ യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. എന്നാൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചർച്ചയിൽ ഇല്ല.

കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്. സർക്കാരിന്റെ പദ്ധതികളിൽ നിന്നുള്ള നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനാണു യോഗം ചേരുന്നതെന്നു ബിജെപി അറിയിച്ചു.

related stories