Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടുകാണി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാരന് അദ്ഭുത രക്ഷപ്പെടൽ

jeep-accident കൊക്കയിലേക്കു മറിഞ്ഞ ജീപ്പ്.

എടക്കര∙ നാടുകാണി ചുരം പാതയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു; യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചുരത്തിൽ വ്യൂ പോയിന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണു സംഭവം. മണ്ണാർക്കാട് സ്വദേശി തനിച്ചാണു ജീപ്പിലുണ്ടായിരുന്നത്. 50 അടിയോളം താഴ്ചയിൽ ചെന്നു ജീപ്പ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. പിറകെ വന്ന വാഹനത്തിലുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണു രക്ഷിക്കാനായത്.