Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജഴ്സിയിൽ കലാമേളയ്ക്കിടെ വെടിവയ്പ്; ഒരു മരണം, 20 പേർക്ക് പരുക്ക്

gun

ട്രെന്റൺ(യുഎസ്)∙ ന്യൂജഴ്സിയിൽ നിശാ കലാമേളയ്ക്കിടെ പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. 20 പേർക്കു പരുക്കേറ്റു. വെടിവയ്പ് നടത്തിവരിലൊരാൾ തന്നെയാണു മരിച്ചതെന്നു കരുതുന്നു. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

പ്രാദേശിക കലാ,സംഗീത, ഭക്ഷ്യമേളയ്ക്കെത്തിയ ആയിരത്തോളം പേരാണു സ്ഥലത്തുണ്ടായിരുന്നത്.