Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

AFP_LV5L1

ശ്രീനഗർ∙ അതിർത്തി ജില്ലയായ ബന്ധിപൊരയിൽ രണ്ടു ഭീകരരെ ബിഎസ്എഫ് വധിച്ചു. റമസാൻ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കേന്ദ്രസർക്കാർ ഇന്നലെ പിൻവലിച്ചിരുന്നു.

പ്രദേശത്തു ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെതുടർന്ന് ഇന്നു രാവിലെയാണു സൈന്യം തിരച്ചിൽ നടത്തിയത്. വെടിവയ്പ് തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. മരിച്ചവർ ഏതു തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണെന്നു തിരിച്ചറി‍ഞ്ഞിട്ടില്ല.