Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Heavy rain

തിരുവനന്തപുരം∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ - കിഴക്കൻ, മധ്യ - പടിഞ്ഞാറൻ, തെക്കു - പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനു പോകരുത്. ഈ മുന്നറിയിപ്പു തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും. കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 23 വരെ ശക്തമായ മഴയ്ക്ക് (ഏഴ് മുതൽ 11 സെന്റീമീറ്റർ, 24 മണിക്കൂറിൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

related stories