Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നീക്കം പ്രതീക്ഷിച്ചത്, പക്ഷേ അദ്ഭുതപ്പെടുത്തിയത് അതല്ല: ഒമർ

PTI12_4_2013_000188A ഒമർ അബ്ദുല്ല

ശ്രീനഗർ∙ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജമ്മു-കശ്മീരിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. സംസ്ഥാന ഭരണം ഗവര്‍ണർ ഏറ്റെടുക്കണം. കഴിയുന്നതും നേരത്തേ തിരഞ്ഞെടുപ്പുനടത്തി പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകണം. ബിജെപിയുടെ നീക്കം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, അതിനു തിരഞ്ഞെടുത്ത സമയം അദ്ഭുതപ്പെടുത്തിയെന്നും ഒമർ അബ്ദുല്ല പറഞ്ഞു.