Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷ്കുമാർ എംഎല്‍എയ്ക്കു വേണ്ടി സിഐ ഒത്തുകളിച്ചു; സ്ഥലംമാറ്റി അച്ചടക്ക നടപടി

Ganesh-Kumar-Ananthakrishnan-Sheena ഗണേഷ് കുമാർ (ഇടത്), പരാതിക്കാരായ അനന്തകൃഷ്ണനും അമ്മ ഷീനയും (വലത്)

തിരുവനന്തപുരം∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിനെ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കുന്ന കൊല്ലം അഞ്ചല്‍ സിഐക്കെതിരെ അച്ചടക്കനടപടിയുമായി സര്‍ക്കാര്‍. സി.ഐ. കെ.ആര്‍. മോഹന്‍ദാസിനെ സ്വന്തം ജില്ലയായ കോട്ടയത്തെ പൊന്‍കുന്നത്തേക്കു സ്ഥലംമാറ്റി.

അച്ചടക്കനടപടിയല്ല മറിച്ച് സിഐ നേരത്തെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റമെന്നാണു പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. കേസ് അന്വേഷണത്തില്‍ സിഐ എംഎല്‍എയ്ക്കു വേണ്ടി ഒത്തുകളിക്കുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പുതിയ സിഐയായി സതികുമാര്‍ ചുമതലയേറ്റു. നിയമസഭയിൽ അനിൽ അക്കരെയ്ക്ക് നൽകിയ മറുപടിയിലാണ് അച്ചടക്ക നടപടിതന്നെയെന്ന വിശദീകരണം സർക്കാർ നൽകിയത്.