Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരം ആര് മുറിച്ചു മാറ്റും?; ഗവിയിലേക്കുള്ള സന്ദർശക വിലക്ക് തുടരാൻ വനംവകുപ്പ്

Gavi route ഗവിയിലെ കാഴ്ച.

പത്തനംതിട്ട∙ ഗവിയിലേക്കുള്ള സന്ദർശക വിലക്ക് തുടരാൻ വനംവകുപ്പ് തീരുമാനിച്ചു. ഇപ്പോഴും ഗവിയിലേക്കുള്ള യാത്ര സാധ്യമല്ലാത്തതിനാലാണ് നടപടി. ഗവി സന്ദർശനത്തിനുള്ള ഓൺലൈന്‍ ബുക്കിങ് വനംവകുപ്പ് നിർത്തിവച്ചിരിക്കുകയാണ്. 

കനത്ത മഴയത്ത് മരങ്ങൾ കടപുഴകി റോഡിലേക്ക് വീണും റോഡ് തകർന്ന നിലയിലായിട്ടും ഇന്ന് 13 ദിവസം പിന്നിടുകയാണ്. നിലം പൊത്തിയ മരങ്ങൾ ആര് മുറിച്ചുമാറ്റുമെന്നതിൽ വനംവകുപ്പും പൊതുമരാമത്തു വകുപ്പും തമ്മിൽ തുടരുന്ന തർക്കമാണ് യാത്രാസൗകര്യം ഒരുക്കൽ വൈകാൻ കാരണമെന്നാണു സൂചന.