Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി സൈനികനെ കാണാതായി

p-shiju

ന്യൂഡൽഹി ∙ മലയാളി സൈനികനെ കാണാതായതായി പരാതി. കോഴിക്കോട് വെള്ളലശേരി പൊൽപ്പണത്തിൽ പി. ഷിജുവിനെയാണു(36) കഴിഞ്ഞ മാസം 28 മുതൽ ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നു കാണാതായത്. ചണ്ഡിഗഡിലെ ഗോപാൽപുർ ആർമി എയർ ഡിഫൻസിൽ ജോലി ചെയ്തിരുന്ന ഷിജു അസുഖബാധിതനായതിനെ തുടർന്നു ഡൽഹിയിലെ ബേസ് ആശുപത്രിയിലേക്കു വരുന്നതിനിടെയാണു സംഭവം.

ഈ മാസം രണ്ടിനു ഡൽഹിയിലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 177 സെന്റീമീറ്റർ ഉയരമുള്ള യുവാവിനു വലതുകാലിൽ ചെറിയ മുടന്തുണ്ട്. മാനസിക ദൗർബല്യത്തിനു ചികിത്സയിലായിരുന്നു. പഹാർ ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ അറിയിക്കുക.: 8547258132.