Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ.നാസർ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി; പതിനൊന്നംഗ സെക്രട്ടേറിയറ്റ്

election victory

ആലപ്പുഴ ∙ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ.നാസറിനെ തിരഞ്ഞെടുത്തു. സജി ചെറിയാൻ എംഎൽഎയായതിനാൽ സ്ഥാനം ഒഴിഞ്ഞതോടെയാണിത്. പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. നിലവിലുള്ള നാലുപേരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായ സജി ചെറിയാൻ സ്വയം ഒഴിഞ്ഞു. നാലുപേരെ പുതുതായി ഉൾപ്പെടുത്തി.

സെക്രട്ടേറിയറ്റ് അംഗങ്ങൾ: ആർ.നാസർ, ജി.വേണുഗോപാൽ, കെ.പ്രസാദ്, കെ.രാഘവൻ, എം.എ.അലിയാർ, എ.മഹേന്ദ്രൻ, പി.പി.ചിത്തരഞ്ജൻ, കെ.എച്ച്.ബാബുജാൻ, എം.സത്യപാലൻ, ജി.ഹരിശങ്കർ, മനു സി.പുളിക്കൽ.

എച്ച്.സലാം, എം.സുരേന്ദ്രൻ, ടി.കെ.ദേവകുമാർ, ഡി.ലക്ഷ്മണൻ എന്നിവരെയാണ് ഒഴിവാക്കിയത്. പി.പി.ചിത്തരഞ്ജൻ, കെ.എച്ച്.ബാബുജാൻ, ജി.ഹരിശങ്കർ, മനു സി.പുളിക്കൽ എന്നിവരാണ് പുതുമുഖങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തിരഞ്ഞെടുപ്പു നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.