Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലങ്കോട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ; പിന്നിൽ ലഹരിമാഫിയയെന്നു സൂചന

Crime പ്രതീകാത്മക ചിത്രം.

പാലക്കാട് ∙ കഴിഞ്ഞ ദിവസം പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞപ്പാടത്തു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ലഹരി മാഫിയ കൊലപ്പെടുത്തിയതാണെന്നു സൂചന. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു മരിച്ചത്. ഒരാഴ്ച മുമ്പ് കഞ്ചാവുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഇതാണു കൊലപാതകത്തിൽ ലഹരി മാഫിയയുടെ പങ്കു സംശയിക്കാനുള്ള കാരണം.

യുവാവിന്റെ മൃതദേഹം കണ്ടെത്തിയ തത്തമംഗലം പ്രദേശത്തു ലഹരി മാഫിയ സജീവമാണെന്ന പരാതി നേരത്തേയുണ്ട്. നിരവധി കഞ്ചാവ് കേസുകൾ പ്രദേശത്തു റജിസ്റ്റർ ചെയ്തിട്ടും പൊലീസിന്റെ അനാസ്ഥയാണു മാഫിയകളുടെ സ്വൈരവിഹാരത്തിനു കാരണമെന്നും രാഷ്ട്രീയ നേതാക്കളുടെ സഹായം ഇവർക്കു ലഭിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊലീസിനും രാഷ്ട്രീയക്കാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്.