Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എന്‍ട്രന്‍സ്: എൻജിനീയറിങ്ങിൽ അമൽ മാത്യു, മെഡിക്കലിൽ ജസ് മരിയ

jes-maria ജെസ് മരിയ ബെന്നി.

തിരുവനന്തപുരം∙ മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികയിൽ ജസ് മരിയ ബെന്നി (എറണാകുളം) ഒന്നാമത്. ആർ.സമ്രിൻ ഫാത്തിമയ്ക്കാണു (തിരുവനന്തപുരം) രണ്ടാം റാങ്ക്. കോഴിക്കോട് സ്വദേശികളായ സേബാമ്മാ മാളിയേക്കൽ മൂന്നും ആറ്റ്‌ലിന്‍ ജോര്‍ജ് നാലും കോട്ടയം സ്വദേശി മെറിന്‍ മാത്യു അഞ്ചും സ്ഥാനങ്ങള്‍ നേടി.

എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം കുറുപ്പന്തറ പുല്ലൻകുന്നേൽ വീട്ടിൽ അമൽ മാത്യു ഒന്നാം റാങ്ക് നേടി. ശബരി കൃഷ്ണ രണ്ടാം റാങ്ക് നേടി.

കൊല്ലം പ്രാക്കുളം അച്യുതത്തിൽ ആർ.അഭിരാമിക്കാണ് ആർക്കിടെക്ച്ചർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം.പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് വലിയപറമ്പിൽ ജെ.നിർമൽ ഫാർമസി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി.

റാങ്ക് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്.

 ‌‌‌