Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം നാസികില്‍ തകര്‍ന്നുവീണു

sukhoi-crash

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 എംകെഐ ജെറ്റ് വിമാനം മഹാരാഷ്ട്രയിലെ നാസികില്‍ തകര്‍ന്നുവീണു. ആളപായമില്ല. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടകാരണം വ്യക്തമല്ല. വിമാനം തകര്‍ന്നുവീണ സ്ഥലത്തെ ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല.