Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻമാരായ ഇടതു ജനപ്രതിനിധികൾ പ്രതികരിക്കേണ്ടിവരും: മേഴ്‍സിക്കുട്ടിയമ്മ

J Mercykutty Amma ജെ.മേഴ്സിക്കുട്ടിയമ്മ

കൊല്ലം ∙ സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാൻ ‘അമ്മ’ അംഗങ്ങളായ ജനപ്രതിനിധികൾക്ക് ബാധ്യതയുണ്ടെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ‘അമ്മ വിവാദ’ത്തിൽ നടൻമാരായ ഇടതു ജനപ്രതിനിധികൾക്കു പ്രതികരിക്കേണ്ടിവരും. ദിലീപിനെ തിരിച്ചെടുത്ത നടപടി ‘അമ്മ’ തിരുത്തണം. നടൻമാർ നന്മയുടെ പക്ഷത്താണു നിൽക്കേണ്ടതെന്നും മേഴ്സിക്കുട്ടിയമ്മ  അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത നടപടിയെത്തുടർന്നു നാലു നടിമാർ അമ്മയിൽനിന്നു രാജിവച്ചു പുറത്തുപോയ സാഹചര്യത്തിലാണു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

related stories