Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനം: കേരളത്തിന് അവഗണന, നിതി ആയോഗ് പട്ടികയിൽ ഒരു ജില്ല പോലുമില്ല

Amitabh Kant

ന്യൂഡൽഹി∙ ഊർജിത വികസനത്തിനായി നിതി ആയോഗ് തിരഞ്ഞെടുത്ത പിന്നാക്ക ജില്ലകളുടെ പട്ടികയിൽ കേരളത്തിലെ ജില്ലകള്‍ക്ക് അവഗണന. സംസ്ഥാനത്തു നിന്ന് ഒരൊറ്റ ജില്ല പോലും നിതി ആയോഗിന്റെ പട്ടികയിലില്ല.

പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമറിയിച്ചിരുന്നെങ്കിലും വയനാട് പട്ടികയിലില്ല. സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കാത്തതിനാലാണു പട്ടികയിൽ വയനാടിനെ ഉൾപ്പെടുത്താൻ കഴിയാത്തതെന്നു നിതി ആയോഗ് സിഇഒ: അമിതാഭ് കാന്ത് അറിയിച്ചു. ജില്ലയെ അടുത്ത പട്ടികയിൽ പരിഗണിക്കും.

പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമില്ലെന്നു നേരത്തേ അറിയിച്ചിരുന്ന കേരളം, പിന്നീടാണു നിലപാട് മാറ്റി താൽപര്യം അറിയിച്ചത്.