Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരക്കാർക്കുനേരെ അഴിഞ്ഞാടിയ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധകരം: ഉമ്മൻ ചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ വിദ്യാർഥികളോടു പ്രതികാരം തീർക്കുന്ന മനോഭാവത്തോടെ സെക്രട്ടറിയേറ്റ് മാർച്ചിനിടിയിൽ സമരക്കാരുടെ നേരെ അഴിഞ്ഞാടിയ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരുക്കേറ്റ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് അടക്കം ഉള്ളവരെ ആശുപത്രിയിൽ സന്ദർശിച്ചു.

തികച്ചും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്കു മാർച്ച് നടത്തിയത്. എന്നാൽ സാധാരണഗതിയിൽ സമരക്കാരുടെ അരയ്ക്കുതാഴെ ചൂരൽകൊണ്ടു അടിക്കുന്ന പതിവു രീതി പോലും ഒഴിവാക്കി ഗുരുതരമായ പരുക്ക് ഏൽപ്പിച്ചായിരുന്നു പൊലീസിന്റെ മർദ്ദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

related stories