Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൾവസ്ത്രത്തിനുള്ളില്‍ കുഴമ്പുരൂപത്തില്‍ 82 പവന്‍ സ്വര്‍ണം; ഒരാൾ പിടിയിൽ

Manas പിടിയിലായ മനാസ്

ബത്തേരി∙ ഉൾവസ്ത്രത്തിനുള്ളില്‍ കുഴമ്പുരൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 82 പവന്‍ സ്വര്‍ണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങയില്‍ പിടിയിലായി. താമരശ്ശേരി വാവാട് ബേക്കണ്ടിയില്‍ മനാസ് (24) ആണ് എക്സൈസിന്റെ പിടിയിലായത്. ഖത്തറില്‍നിന്നു ഗോവ വഴി ബെംഗളൂരുവിലെത്തിയ മനാസ് അവിടെനിന്നു ബസില്‍ തിരുവനന്തപുരത്തേക്കു വരികയായിരുന്നു. ഉൾവസ്ത്രത്തിനുള്ളിലെ കവറിനുള്ളിലായിരുന്നു കുഴമ്പുരൂപത്തിലുള്ള സ്വര്‍ണം. ഇയാളെ പൊലീസീനു കൈമാറി.