Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാതശിശുവിനെ വിറ്റ സംഭവം: കന്യാസ്ത്രീയെ അറസ്റ്റു ചെയ്തത് ദുരൂഹമെന്ന് ആരോപണം

x-default

റാഞ്ചി∙ ജാര്‍ഖണ്ഡില്‍ പണം വാങ്ങി നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ മിഷിനറീസ് ഓഫ് ചാരിറ്റിക്കെതിരായ നടപടിക്കു പിന്നില്‍ ചില ശക്തികളാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്. സംഭവത്തില്‍ നേരിട്ടു പങ്കില്ലാത്ത കന്യാസ്ത്രീയെ അറസ്റ്റു ചെയ്തതു ദുരൂഹമാണെന്നു സിബിസിഐ സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്കരീനസ് പറഞ്ഞു. കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അറസ്റ്റിലായ ജീവനക്കാരി അനിമയാണ് കുറ്റക്കാരി. സംഭവത്തെ ഒരിക്കലും ന്യായീകരിക്കില്ല. എന്നാല്‍ ഇതില്‍ പങ്കില്ലാത്ത സിസ്റ്റര്‍ കൊണ്‍സീലിയയെ അറസ്റ്റു ചെയ്തതു സ്ഥാപനത്തെ ലക്ഷ്യം വയ്‍ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ഭീഷണിപ്പെടുത്തിയാണു മൊഴി രേഖപ്പെടുത്തിയതെന്നു സിസ്റ്റര്‍ അഭിഭാഷകനോടു വെളിപ്പെടുത്തിയിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. റാഞ്ചി ജയില്‍ റോഡിലെ നിര്‍മല്‍ ഹൃദയില്‍ പാര്‍പ്പിച്ചിരുന്ന അവിവാഹിതയായ അമ്മയുടെ കുഞ്ഞിനെ 1.20 ലക്ഷം രൂപയ്‍ക്ക് റാഞ്ചിയിലെ ദമ്പതികള്‍ക്ക് വിറ്റെന്നാണു കേസ്. സംഭവത്തെത്തുടര്‍ന്നു സ്ഥാപനത്തിലുണ്ടായിരുന്ന 11 സ്ത്രീകളെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.