Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലതുള്ളി ജലപുരസ്കാരം കിനാനൂർ- കരിന്തളം പഞ്ചായത്തിനും വടകര നഗരസഭയ്ക്കും

palathulli-logo

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മികച്ച ജലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾക്കുള്ള മലയാള മനോരമ പലതുള്ളി- നബാർഡ് ജലപുരസ്കാരം (ഒരു ലക്ഷം രൂപ വീതം) കാസർകോട് ജില്ലയിലെ കിനാനൂർ- കരിന്തളം പഞ്ചായത്തിനും കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയ്ക്കും. 14 ജില്ലകളിലെ വിജയികളെ പങ്കെടുപ്പിച്ചു നടത്തിയ ഗ്രാൻഡ് ഫിനാലെ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. പുരസ്കാരങ്ങൾ മന്ത്രി മാത്യു.ടി.തോമസ് സമ്മാനിച്ചു.