Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ഇനിയും അധികാരത്തിലെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാൻ’ ആകും: ശശി തരൂർ

shashi-tharoor-1

തിരുവനന്തപുരം∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടും. അവർ വിജയിച്ചാൽ ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂർ പറയുന്നു.

ബിജെപി അധികാരത്തിലെത്തുമ്പോൾ ഇന്ത്യ നിലനിൽക്കുന്നതിനാവശ്യമായ കാര്യങ്ങളിൽ ഒന്നടങ്കം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാന ആസാദും നമുക്കു നേടിത്തന്ന സ്വാതന്ത്ര്യമാകില്ല ബിജെപി സമ്മാനിക്കുകയെന്നും തരൂർ പറയുന്നു. തിരുവനന്തപുരത്തെ പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി നൽകണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ രൂപീകരണത്തിനു കോൺഗ്രസാണ് ഉത്തരവാദി. പ്രസ്താവനയിലൂടെ തരൂർ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും വക്താവ് പറഞ്ഞു.

related stories