Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി ടിഡിപി

N Chandrababu Naidu

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി ടിഡിപി. അടുത്ത വർഷകാല സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ വർഷമാദ്യവും കേന്ദ്ര സർക്കാരിനെതിരെ അവിശ്വായ പ്രമേയം കൊണ്ടുവരാൻ ടിഡിപി ശ്രമിച്ചിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനം നിരവധി തവണ മാറ്റിവച്ചതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

അന്ധ്രാപ്രദേശിനു പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ ചന്ദ്രബാബു നായിഡു എൻഡിഎ സർക്കാരിൽ നിന്നു ടിഡിപി മന്ത്രിമാരെ പിൻവലിച്ചിരുന്നു.

related stories