Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: യുഎപിഎ ചുമത്തുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി

DGP Lokanath Behera

കൊച്ചി ∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. തെളിവുകളുടെ അടിസ്ഥാനത്തിലാവും അതു തീരുമാനിക്കുക. പ്രതികൾ രാജ്യം വിട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ മാനഭംഗ കേസിൽ പൊലീസിനുമേൽ സമ്മർദമില്ലെന്നും ഡിജിപി പറഞ്ഞു.