Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയമ്പത്തൂരിൽ മോക്ഡ്രില്ലിനിടെ വിദ്യാർഥിനിക്കു ദാരുണാന്ത്യം; പരിശീലകൻ അറസ്റ്റിൽ

mockdrill girl-death വിഡിയോ ദൃശ്യം.

കോയമ്പത്തൂർ ∙ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കോളജിൽ നടത്തിയ മോക്ഡ്രില്ലിനിടെ വിദ്യാർഥിനിക്കു ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈമണി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി എൻ.ലോകേശ്വരിയാണ് (19) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടു നാലോടെയായിരുന്നു സംഭവം. മോക്ഡ്രില്ലിന്റെ ഭാഗമായി കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ‌നിന്നു ചാടുന്നതിനിടെ ഇടയിലുള്ള പടിയിൽ ലോകേശ്വരിയുടെ തലയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം നിലയിൽനിന്നു ചാടാൻ തയാറാകാതിരുന്ന ലോകേശ്വരിയെ മോക്ഡ്രില്ലിനു നേതൃത്വം നൽകിയ ട്രെയിനർ അറുമുഖൻ നിർബന്ധിച്ചു ചാടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ കേ‍ായമ്പത്തൂർ സിറ്റി പെ‍ാലീസ് അറസ്റ്റുചെയ്തു.

related stories