Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജപ്രചാരണങ്ങൾക്കെതിരെ കെസിഎ നിയമനടപടിക്ക്

kca-kerala-cricket-association

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കെസിഎ നിയമനടപടിക്ക് ഒരുങ്ങുന്നു. കെസിഎക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന കൊല്ലം ക്രിക്കറ്റ് എന്ന ഫെയ്സ്ബുക്ക് പേജിനെതിരെ കെസിഎ ഐജി മനോജ് എബ്രഹാമിനു പരാതി നൽകി. കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഊമക്കത്തുകളുടെ അടിസ്ഥാനത്തിൽ കെസിഎക്കെതിരെ ചിലർ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായർ പറഞ്ഞു.