Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണമിടപാട് സ്ഥാപന ഉടമയെ തീവച്ചു കൊല്ലാൻ ശ്രമം

x-default x-default

കോഴിക്കോട് ∙ താമരശേരി കൈതപ്പൊയിലിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മലബാർ ഫൈനാൻസ് ഉടമ സജി കുരുവിളയെ (52) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരൻ കുരുവിളയുടെ ദേഹത്തേക്കു മുളകുപൊടിയെറിഞ്ഞ ശേഷമാണു പെട്രോൾ ഒഴിച്ചു തീകൊളുത്തിയതെന്നു പൊലീസ് പറഞ്ഞു. തീപിടിച്ചതോടെ സ്ഥാപനം ചെയ്യുന്ന സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു സജി കുരുവിള താഴേക്കു ചാടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.