Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് അസോസിയേഷൻ: ആലപ്പുഴയിൽ ഔദ്യോഗികപക്ഷത്തിന് ജയം

ആലപ്പുഴ ∙ കേരള പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഔദ്യോഗിക പക്ഷത്തിനു വൻ ജയം. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 68ൽ 62 സീറ്റും ഔദ്യോഗിക പക്ഷം നേടി. ഓഫിസേഴ്സ് അസോസിയേഷനിൽ മുഴുവൻ സീറ്റും ഔദ്യോഗിക പക്ഷത്തന്.

പൊലീസ് അസോസിയേഷനിൽ 62 സീറ്റിലും എതിരില്ലാതെയാണ് ജയം. ആറു സീറ്റുകളിൽ 20നു തിരഞ്ഞെടുപ്പു നടക്കും. ഓഫിസേഴ്സ് അസോസിയേഷനിലെ 60 സീറ്റുകളിൽ 56 എണ്ണത്തിലും നേരത്തേ എതിരില്ലാതെ ഔദ്യോഗിക പക്ഷം ജയിച്ചിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പു നടന്ന നാലു സീറ്റും ജയിച്ചു.