Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ഐടിഐ കലോൽസവത്തിന് അഭിമന്യുവിന്റെ പേര്

State ITI Fest

കണ്ണൂർ∙ കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യവിന്റെ സ്മരണയിൽ സംസ്ഥാന ഐടിഐ കലോൽസവം. അഭിമന്യു–18 എന്നു പേരിട്ട കലോൽസവം 19, 20, 21 തീയതികളിൽ കണ്ണൂർ ഗവ.ഐടിഐയിൽ നടക്കും. സംസ്ഥാന  ഇന്റർ ഐടിഐ യൂണിയൻ സംഘടിപ്പിക്കുന്ന കലോൽസവത്തിൽ സംസ്ഥാനത്തെ 92 ഗവ. ഐടിഐകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. 39 ഇനങ്ങളിലാണു മൽസരം.